ഐതിഹ്യമാലയുടെ എട്ടാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനുപകരം ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു. ഐതിഹ്യമാലയുടെ ആദ്യത്തെ 115 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 11 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന എട്ടാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്. അധികം താമസിയാതെ തന്നെ (രണ്ടാം റൗണ്ട് പ്രൂഫ്റീഡിങ്ങ് തീര്‍ന്നുകഴിഞ്ഞാലുടനെ) ഐതിഹ്യമാല സമ്പൂര്‍ണ്ണമായി ഒരു ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഈ പ്രോജക്ട് ആരംഭിച്ചിട്ട് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് (50 ദിവസത്തിനകം) തൊള്ളായിരത്തോളം പേജുകളുള്ള ഈ ബൃഹത് ഗ്രന്ഥം പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞു എന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണ്. ഈ ബ്ലോഗിന്റെ ലക്ഷ്യംപൂര്‍ണ്ണമായി സാക്ഷാത്ക്കരിച്ചില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ചെങ്കിലും മുന്നേറാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടും എല്ലാ സഹൃദയരുടേയും സഹായസഹകരണങ്ങള്‍ കൊണ്ടുംമാത്രമാണ്. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഐതിഹ്യമാല ഡിജിറ്റൈസേഷന്‍ പ്രോജക്ടില്‍ പങ്കെടുത്തവര്‍
1. ശങ്കരന്‍
2. രാമു
3. രാജ് മോഹന്‍
4. രമേശ് നടരാജന്‍
5. ലിഷ
6. ജയതി
7. മനോജ്കുമാര്‍ വെട്ടക്കാട്
8. പി. കെ. ഷിബിന്‍
9. മലയാളം വിക്കി ടീം
10. പ്രവീണ്‍ (പ്രൂഫ്റീഡിങ്ങ്)
11. സുഗേഷ് ആചാരി (പ്രൂഫ്റീഡിങ്ങ്)
12. രഞ്ജന (പ്രൂഫ്റീഡിങ്ങ്)
ഐതിഹ്യമാല എട്ടാം ഭാഗം ഉള്ളടക്കം
116. ചിറ്റൂര്‍ കാവില്‍ ഭഗവതി
117. കല്ലൂര്‍ നമ്പൂരിപ്പാടന്മാര്‍
118. തകഴിയില്‍ ശാസ്താവും അവിടുത്തെ എണ്ണയും
119. അറയ്ക്കല്‍ ബീബി
120. തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
121. പാഴൂര്‍ പെരുംതൃക്കോവില്‍
122. തെക്കേടത്തു കുടുംബക്കാര്‍
123. മൂക്കോല ക്ഷേത്രങ്ങള്‍
124. കുമാരമംഗലത്തു നമ്പൂരി
125. മണ്ടക്കാട്ടമ്മനും കൊടയും
126. തിരുവട്ടാറ്റാദികേശവന്‍
No comments:
Post a Comment