7.17.2011

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – മൂന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 3 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – മൂന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 3 « Malayalam Spiritual EBooks

ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – മൂന്നാം ഭാഗം Aithihya Mala – Kottarathil Sankunni – Part 3


ഐതിഹ്യമാലയുടെ മൂന്നാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗവും പിന്നീടുള്ള 22 കഥകളുള്‍ക്കൊള്ളുന്ന രണ്ടാം ഭാഗവും ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നുള്ള “കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി മുതല്‍ കോന്നിയില്‍ കൊച്ചയ്യപ്പന്‍” വരെയുള്ള 18 കഥകളുള്‍ക്കൊള്ളുന്ന മൂന്നാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല മൂന്നാം ഭാഗം ഉള്ളടക്കം

43 വൈക്കത്തു തിരു നീലകണ്ഠന്‍
44 കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി
45 പൂന്താനത്തു നമ്പൂതിരി
46 ആലത്തൂര്‍ നമ്പി
47 വയസ്കര ചതുര്‍വേദി ഭട്ടതിരിയും യക്ഷിയും
48 രാമപുരത്തു വാരിയര്‍
49 ചെമ്പ്രെഴുത്തച്ഛന്മാര്‍
50 കൊച്ചി ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട്
51 അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍
52 ചേരാനല്ലൂര്‍ കുഞ്ഞിക്കര്‍ത്താവ്
53 കൊട്ടാരക്കര ഗോശാല
54 തേവലശ്ശേരി നമ്പി
55 ചില ഈശ്വരന്മാരുടെ പിണക്കം
56 പറങ്ങോട്ടു നമ്പൂതിരി
57 പാക്കില്‍ ശാസ്താവ്
58 കൊടുങ്ങല്ലൂര്‍ വസൂരിമാല
59 തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങള്‍
60 ആറന്മുള മാഹാത്മ്യം
61 കോന്നിയില്‍ കൊച്ചയപ്പന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല മൂന്നാം ഭാഗം ഇ-ബുക്ക്

No comments: