ഐതിഹ്യമാലയുടെ രണ്ടാം ഭാഗവും ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ ഇന്ന് സാഹ്ലാദം അവതരിപ്പിക്കുകയാണ്. ചെമ്പകശ്ശേരി രാജാവു മുതല്‍ കിടങ്ങൂര്‍ കണ്ടങ്കോരന്‍ വരെയുള്ള ഐതിഹ്യമാലയിലെ ആദ്യത്തെ 21 കഥകള്‍ ഒന്നാം ഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള 21 കഥകളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം.
ഐതിഹ്യമാലയുടെ ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ശ്രീ വിഷ്ണു (ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും സുപരിചിതരായ ഗ്രന്ഥകര്‍തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണന്‍ – ഡോ. ആര്‍. ലീലാദേവി ദമ്പതികളുടെ സുപുത്രന്‍) ഐതിഹ്യമാലയിലെ മുപ്പതോളം കഥകള്‍ ടൈപ്പ്സെറ്റ് ചെയ്തുവെച്ചിരുന്നത് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്നതിനായി അയച്ചുതരുകയുണ്ടായി. അതുകൊണ്ട്, ഈ പ്രോജക്ടിലെ ടൈപ്പിങ്ങ് ജോലിയുടെ ഭാരം നല്ലൊരു പരിധി വരെ കുറയുകയും ചെയ്തു. ശ്രീ വിഷ്ണുവിന്റെ ഈ ഉദാരമനസ്കതയ്ക്കു മുന്നില്‍ നമോവാകം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും,ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഐതിഹ്യമാല രണ്ടാം ഭാഗം ഉള്ളടക്കം
22 കുമാരനല്ലൂര്‍ ഭഗവതി
23 തിരുനക്കര ദേവനും അവിടത്തെ കാളയും
24 ഭവഭൂതി
25 വാഗ്ഭടാചാര്യന്‍
26 പ്രഭാകരന്‍
27 പാതായിക്കര നമ്പൂരിമാര്‍
28 കാരാട്ടു നമ്പൂരി
29 വിഡ്ഢി! കൂശ്മാണ്ഡം
30 കുഞ്ചന്‍ നമ്പ്യാരുടെ ഉത്ഭവം
31 വലിയ പരിഷ ശങ്കരനാരായണ ചാക്യാര്‍
32 ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
33 നാലേക്കാട്ടു പിള്ളമാര്‍
34 കായംകുളം കൊച്ചുണ്ണി
35 കൈപ്പുഴ രാജ്ഞിയും പുളിംകുന്നു പ്രദേശവും
36 ഒരന്തര്‍ജനത്തിന്റെ യുക്തി
37 പാഴൂര്‍ പെരുംതൃക്കോവില്‍
38 പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
39 രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
40 കൊച്ചുനമ്പൂരി
41 ചെമ്പകശ്ശേരി രാജാവും മേപ്പത്തൂര്‍ ഭട്ടതിരിയും
42 വട്ടപ്പറമ്പില്‍ വലിയമ്മ
43 വൈക്കത്തു തിരുനീലകണ്ഠന്‍
No comments:
Post a Comment